അനധികൃത മദ്യവില്പന: ഒരാൾ അറസ്റ്റിൽ
1531946
Tuesday, March 11, 2025 7:12 AM IST
കോതമംഗലം : ഇന്ത്യൻ നിർമിത വിദേശ മദ്യം കൈവശംവച്ച് വില്പന നടത്തിയയാൾ അറസ്റ്റിൽ. കുട്ടന്പുഴ മണികണ്ഠൻചാൽ തോട്ടത്തിൻമേൽ പുത്തൻപുര അനൂപാ(40)ണ് അറസ്റ്റിലായത്. അനധികൃതമായി കൈവശം വച്ച് വില്പന നടത്തിയ ഏഴുലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവും 7680 രൂപയും എക്സൈസ് പിടിച്ചെടുത്തു.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോണ്, പ്രിവന്റീവ് ഓഫീസർ വി.എൽ. ജിമ്മി, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ കെ.ജി. ഷിജീവ് രാജേഷ്, കെ.കെ. സുമേഷ് കുമാർ, കെ.ജി. അജീഷ്, ഡ്രൈവർ നന്ദു ശേഖരൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.