ആശാവർക്കർമാർക്ക് ഐക്യദാർഢ്യവുമായി ഐഎൻടിയുസി
1531944
Tuesday, March 11, 2025 7:12 AM IST
പിറവം: ഒരു മാസം പിന്നിട്ട ആശാ വർക്കർമാരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഐഎൻടിയുസി രാമമംഗലം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വില്ലേജ് ഓഫീസിന് മുന്നിൽ ധർണ നടത്തി. മുൻ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വിൽസൺ കെ. ജോൺ ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് ടി.കെ. മനോജ് അധ്യക്ഷനായി.
കോതമംഗലം: ആശാവർക്കർമാരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോട്ടപ്പടി മണ്ഡലം കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുന്നിലേക്ക് നടന്ന മാർച്ചും ധർണയും ഐഎൻടിയുസി ജില്ലാ എക്സിക്യൂട്ടീവംഗം സീതി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.വി മൈതീൻ അധ്യക്ഷത വഹിച്ചു. കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.കെ. സുരേഷ് മുഖ്യ പ്രഭാഷണം നടത്തി.
കീരംപാറ: ഐക്യദാർഢ്യവുമായി ഐഎൻടിയുസി കീരംപാറ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കീരംപാറ പഞ്ചായത്തിനു മുന്പിൽ സമരം നടത്തി. കീരംപാറ മണ്ഡലം പ്രസിഡന്റും പഞ്ചായത്തു പ്രസിഡന്റുമായ ഗോപി മുട്ടത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം ബേസിൽ തണ്ണിക്കോട്ട് ഉദ്ഘാടനം ചെയ്തു. കർഷക കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറി പി.സി. ജോർജ് മുഖ്യപ്രഭാഷണം നടത്തി.
കോതമംഗലം: ഐഎൻടിയുസി കോതമംഗലം മുൻസിപ്പൽ മണ്ഡലം കമ്മിറ്റി മുനിസിപ്പൽ ഓഫീസിന് മുന്പിൽ നടത്തിയ ധർണ റീജണൽ വൈസ് പ്രസിഡന്റ് ഭാനുമതി രാജു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.വി. ആന്റണി അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം ബേസിൽ തണ്ണിക്കോട്ട് ധർണ്ണയിൽ മുഖ്യപ്രഭാഷണം നടത്തി.
ഇലഞ്ഞി: ഇലഞ്ഞി ഐഎൻടിയുസി മണ്ഡലം കമ്മറ്റിയുടെ അഭിമുക്കിയത്തിൽ ഇലഞ്ഞി വില്ലേജ് ഓഫീസിനു മുന്നിൽ ധർണ നടത്തി. കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എൻ. വിജയകുമാർ ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് ജോയി പോൾ അധ്യക്ഷത വഹിച്ചു.