എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍
1532200
Wednesday, March 12, 2025 4:44 AM IST
കൊച്ചി: വില്പനയ്ക്കെത്തിച്ച എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി ഷിയാസി(36)നെയാണ് നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കെ.എ. അബ്ദുല്‍ സലാമിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് ടീമും പാലാരിവട്ടം പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച വൈറ്റില ചക്കരപ്പറമ്പ് ഭാഗത്ത് രാസലഹരി വില്പനയ്ക്കായി നില്‍ക്കുമ്പോഴായിരുന്നു അറസ്റ്റ്. ഇയാളില്‍ നിന്ന് 23.68 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.