ജീപ്പിടിച്ച് മരിച്ചു
1531727
Monday, March 10, 2025 10:15 PM IST
വാഴക്കുളം: മടക്കത്താനം അച്ചൻകവലയ്ക്ക് സമീപം ജീപ്പിടിച്ച് വഴിയാത്രക്കാരൻ മരിച്ചു. ആനക്കയം തലയനാട് കോലക്കുന്നേൽ കെ.വി സുരേഷ് (കുട്ടൻ-55) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രി ഒന്പതരയോടെയാണ് അപകടം. ഇടയ്ക്കാട്ടുകയറ്റത്തിനു സമീപം വാടകയ്ക്ക് താമസിക്കുന്ന വീട്ടിലേക്ക് പോകാൻ ബസ് ഇറങ്ങി റോഡ് കുറുകെ കടക്കുന്നതിനിടെയാണ് സുരേഷിനെ ജീപ്പിടിച്ചത്.
സമീപവാസികൾ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടുക്കി ജില്ലാ ഹെഡ് ലോഡ് ആൻഡ് ടിംബർ വർക്കേഴ്സ് യൂണിയൻ അംഗമായിരുന്നു. സംസ്കാരം നടത്തി. ഭാര്യ: സിന്ധു. മക്കൾ: ഐശ്വര്യ, അപർണ, അർജുൻ.