കാട്ടുപന്നിയെ കണ്ട് ഓടിയ ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്
1531954
Tuesday, March 11, 2025 7:20 AM IST
അയ്യമ്പുഴ: ടാപ്പിംഗിനിടെ കാട്ടുപന്നിയെ കണ്ട് ഓടിയ പ്ലാന്റേഷൻ കോർപറേഷൻ അതിരപ്പിള്ളി എസ്റ്റേറ്റ് ബി 2 ഡിവിഷനിലെ തൊഴിലാളി എ.വി ബിജുവിന് വീണ് പരിക്കേറ്റു.
ശനിയാഴ്ച രാവിലെ ഡിവിഷനിൽ ടാസ്ക്കിൽ ടാപ്പിംഗ് നടത്തിക്കൊണ്ടിരുന്ന ബിജുവിന് നേരേ കാട്ടുപന്നി ഓടി വരികയായിരുന്നു. ഒച്ചകേട്ട് തിരിഞ്ഞ് നോക്കിയ ബിജു പന്നിയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുന്നതിനു വേണ്ടി ഓടി മാറുന്നതിനിടയിൽ കാൽ വഴുതിവീഴുകയാ യിരുന്നു.
വീഴ്ചയിൽ ഇടത് കൈയുടെ ഷോൾഡർ തെന്നിമാറി. വലത് കൈ മുറിഞ്ഞ് മൂന്ന് തുന്നൽ ഇട്ടിട്ടുണ്ട്. ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ബിജു ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്.