വനിതാദിനം ആഘോഷിച്ചു
1531942
Tuesday, March 11, 2025 7:12 AM IST
ഇലഞ്ഞി: വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാദിനം ആചരിച്ചു. റ്റിസിഎസ്-സ്ട്രാറ്റജിക് ഇൻഷിയേറ്റീവ്സ് ഗ്ലോബൽ ഹെഡ് സുജാത മാധവ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
വിമൻ സെൽ ചെയർപേഴ്സണ്‍ പ്രഫ. ദിവ്യ നായർ അധ്യക്ഷത വഹിച്ചു. ഇലഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ മുഖ്യപ്രഭാഷണം നടത്തി. ഇസിഇ വിഭാഗം മേധാവി ഡോ. സേതു മെറിൻ ജോർജ്, കുട്ടികളുടെ യൂണിയൻ വൈസ് ചെയർപേഴ്സണർമാരായ അസ്ലഹ ബീഗം, അമലു ബിനോയ് തുടങ്ങിയവർ പ്രസംഗിച്ചു.
മുതിർന്ന വിദ്യാർഥിനി പി.എം. തങ്കമ്മയെ ആദരിച്ചു. കോളജ് ഡയറക്ടർ കെ. ദിലീപ്, എൻജിനീയറിംഗ് കോളജ് പ്രിൻസിപ്പൽ കെ.എ. അനൂപ്, ആർട്സ് കോളജ് പ്രിൻസിപ്പൽ രാജു മാവുങ്കൽ, പ്ലേസ്മെന്റ് ഓഫീസർ സാം മാത്യു, പിആർഒ ഷാജി ആറ്റുപുറം തുടങ്ങിയവർ പങ്കെടുത്തു.
മൂവാറ്റുപുഴ: ഐഎച്ച്എംഎ കേരള വിമൻസ് വിങ്ങിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിൽ ഹെൽത്തി ഹാർമണിയുടെ ഭാഗമായി ഇന്ത്യൻ ഹോമിയോപതിക് മെഡിക്കൽ അസോസിയേഷൻ എറണാകുളം ജില്ല വനിതാ വിഭാഗത്തിന്റെയും ശ്രീ നാരായണ കോളജ് ഓഫ് എഡ്യൂക്കേഷൻ ഐക്യുഎസി വുമണ്‍സ് സെൽ ആൻഡ് കൗണ്‍സലിംഗ് സെല്ലിന്റെയും സംയുക്താഭിമുഖ്യത്തിൽ ബോധവത്കരണ ക്ലാസ് നടത്തി. ഡോ. ധന്യ ശശിധരൻ ക്ലാസെടുത്തു. ഡോ. നൂഹ മുഹമ്മദ് ഡയറ്റിംഗിനെയും റമദാൻ ഡയറ്റിനെയും കുറിച്ച് സംസാരിച്ചു. പ്രിൻസിപ്പൽ ഡോ. പി.ജെ. ജേക്കബ് അധ്യക്ഷതവഹിച്ചു.
കോതമംഗലം: സ്ത്രീകൾ മുന്നിലും പിന്നിലും നിൽക്കേണ്ടവരല്ലെന്നും പുരുഷന്റെ ഒപ്പം നിൽക്കേണ്ടവരാണെന്നും കേരള ലേബർ മൂവ്മെന്റ് സംസ്ഥാന ഡയറക്ടർ ഫാ. അരുണ്‍ വലിയതാഴത്ത്. കേരള ലേബർ മൂവ്മെന്റ് വനിത ഫോറം സംഘടിപ്പിച്ച വനിതാദിനാഘോഷം ഇൻസൈറ്റ്-2025 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള ലേബർ മൂവ്മെന്റ് വനിതാ ഹോറം രൂപത പ്രസിഡന്റ് ലിറ്റി റോണി അധ്യക്ഷത വഹിച്ചു.
സൂസന്ന ഫൗണ്ടേഷൻ സ്ഥാപകയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ടീന ജൂബി ബോധവത്കരണ ക്ലാസ് നയിച്ചു. വനിതാ ഫോറം സെക്രട്ടറി ബെറ്റി കോരച്ചൻ, തൊഴിലാളി ഫോറം പ്രസിഡന്റ് ജാൻസി ജോഷി, ഗാർഹിക തൊഴിലാളി ഫോറം പ്രസിഡന്റ് വിമല പോൾ, രൂപത ഭാരവാഹികളായ ജിൻസി ജോർജ്, ലാലി ഷാജി, ബെറ്റ്സി ഷിനോയി, ലിസമ്മ തോമസ്, ഗ്ലോറിയ ജോസ് എന്നിവർ പ്രസംഗിച്ചു.
ആരക്കുഴ: കോണ്‍ഗ്രസ് ആരക്കുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാ സംഗമം നടത്തി. മുൻ എംപി രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മഞ്ജുള ഭാസ്കർ അധ്യക്ഷത വഹിച്ചു. മാത്യു കുഴൽനാടൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. രാജലക്ഷ്മി കുറുമാത്ത് ക്ലാസ് നയിച്ചു.