സഹകാരി ധർണ ഇന്ന്
1532180
Wednesday, March 12, 2025 4:28 AM IST
കോതമംഗലം: സംസ്ഥാനത്തെ സഹകരണ സംഘങ്ങൾക്കെതിരെ സംസ്ഥാന സർക്കാരും കേരള ബാങ്കും സഹകരണ വിരുദ്ധ സമീപനമാണ് സ്വീകരിക്കുന്നതെന്ന് ആരോപിച്ച് സഹകരണ ജനാധിപത്യ വേദി കോതമംഗലം താലൂക്ക് സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിനു മുന്പിൽ ഇന്ന് സഹകാരി ധർണ നടത്തും. രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്യും.
മൂവാറ്റുപുഴ: സംസ്ഥാന സർക്കാരിന്റെയും കേരള ബാങ്കിന്റെയും സഹകരണ വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് മൂവാറ്റുപുഴ താലൂക്ക് സഹകരണ ജനാധിപത്യ വേദിയുടെ ആഭിമുഖ്യത്തിൽ സഹകാരി ധർണ ഇന്ന് നടക്കും. രാവിലെ 10ന് മൂവാറ്റുപുഴ അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിനു സമീപം നടത്തുന്ന ധർണ മുൻ എംഎൽഎ ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്യും. ജോസ് പെരുന്പിള്ളിക്കുന്നേൽ അധ്യക്ഷത വഹിക്കും.