വനിതാദിനം ആഘോഷിച്ചു
1531936
Tuesday, March 11, 2025 7:05 AM IST
കൊച്ചി: പാലാരിവട്ടം സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ചര്‍ച്ച് കെഎല്‍സിഡബ്ല്യുഎയുടെ നേതൃത്വത്തില്‍ വനിതാദിനം ആഘോഷിച്ചു. വരാപ്പുഴ സഹായ മെത്രാന് ഡോ. ആന്റണി വാലുങ്കല്‍ ഉദ്ഘാടനം ചെയ്തു.
‘മ്യൂളിയേരിസ് ഡിഗ്നി താതേം' സ്ത്രീയുടെ മഹത്വം എന്ന് നാമകരണം ചെയ്ത പരിപാടിയില്‍ ഇടവകയിലെ മികച്ച 11 വനിതകളെ ആദരിച്ചു. സ്ത്രീകളുടെ പങ്കാളിത്തം സുസ്ഥിര വികസനത്തിന് ' എന്ന ലക്ഷ്യവുമായി സ്ത്രീകളില്‍ സ്വയം സംരംഭകത്വം വളര്‍ത്താനുള്ള വിവിധ പദ്ധതികള്‍ക്ക് തുടക്കംകുറിച്ചു. ഉമ തോമസ് എംഎല്‍എ, കെഎല്‍സിഡബ്ല്യുഎ രൂപത ഡയറക്ടര്‍ ഫാ. മാര്ട്ടിന് തൈപ്പറമ്പില്‍, വിമന്‍സ് കമ്മീഷന് ഡയറക്ടര്‍ ഫാ. ഷൈജു തോപ്പില്‍, ഇടവക വികാരി ഫാ. ജോജി കുത്തുകാട്ട്, സംസ്ഥാന പ്രസിഡന്റ് ഷേര്‍ളി സ്റ്റാന്‍ലി, രൂപത പ്രസിഡന്റ് മേരി ഗ്രേസ് തുടങ്ങിയവർ പ്രസംഗിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.