കടല്‍മണല്‍ ഖനന കൊള്ള: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സമര പ്രഖ്യാപന കണ്വന്ഷന് 15ന്
1531952
Tuesday, March 11, 2025 7:20 AM IST
കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന കടല്‍മണല്‍ ഖനന കൊള്ളയ്ക്കെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 15ന് സമരപ്രഖ്യാപന കണ്വന്ഷന് നടത്താന്‍ നേതൃയോഗം തീരുമാനിച്ചു. ഉച്ചകഴിഞ്ഞ് എറണാകുളം ടൗണ്‍ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലയിലെ മുഴുവന്‍ നിയോജക മണ്ഡലങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരും പങ്കെടുക്കും.
കേരളത്തില്‍ വര്‍ധിച്ചുവരുന്ന ലഹരി വ്യാപനത്തിനെതിരെയും ക്രമസമാധാന തകര്‍ച്ചയ്ക്കെതിരെയും ഡിസിസിയുടെ നേതൃത്വത്തില്‍ തെരുവ് സമരങ്ങളുമായി രംഗത്തിറങ്ങാനും തീരുമാനിച്ചു. എസ്സി, എസ്ടി വിഭാഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങളും ബജറ്റ് വിഹിതങ്ങളും വീട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് 13ന് രാവിലെ 10ന് കലൂര്‍ എ.ജെ. ഹാളില്‍ നടക്കുന്ന യുഡിഎഫ് സമര സമ്മേളനത്തിനുള്ള ഒരുക്കങ്ങളും യോഗം വിലയിരുത്തി.
കെപിസിസി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രന് യോഗം ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു.
കെപിസിസി വൈസ് പ്രസിഡന്റ് വി.ജെ. പൗലോസ്, യുഡിഎഫ് ചെയര്മാന് ഡൊമിനിക് പ്രസന്റേഷന്, നേതാക്കളായ കെ.പി. ധനപാലന്, ജോസഫ് വാഴക്കന്, അജയ് തറയില്‍, ഇ.കെ. രാജു, ജെയ്സണ്‍ ജോസഫ്, പി.ജെ. ജോയി, ആശ സനല്‍, ടോണി ചമ്മിണി തുടങ്ങിയവര്‍ പ്രസംഗിച്ചു.