അംഗീകാരമില്ലാത്ത പൈങ്ങോട്ടൂര്‍ ബസ് സ്റ്റാന്‍ഡിന് തറവാടക വാങ്ങുന്നത് ഉപേക്ഷിക്കണമെന്ന്
1532186
Wednesday, March 12, 2025 4:29 AM IST
പോത്താനിക്കാട്: അംഗീകാരമില്ലാത്ത പൈങ്ങോട്ടൂര്‍ പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ പ്രവേശിക്കുന്ന പ്രൈവറ്റ് ബസുകളില്‍നിന്നു തറവാടക വാങ്ങുന്നതിനുള്ള പഞ്ചായത്ത് തീരുമാനം ഉപേക്ഷിക്കണമെന്ന് കോണ്‍ഗ്രസ് പൈങ്ങോട്ടൂര്‍ മണ്ഡലം പ്രസിഡന്റ് റോബിന് ഏബ്രഹാം ആവശ്യപ്പെട്ടു.
ഇതു സംബന്ധിച്ച് പൈങ്ങോട്ടൂര്‍ പഞ്ചായത്ത് ഇന്ന് നടത്താനിരിക്കുന്ന ലേലം നിയമവിരുദ്ധമാണെന്നും റോബിന് ഏബ്രഹാം പറഞ്ഞു. ബസ് സ്റ്റാന്‍ഡ് ലേലം നടത്തുന്നതിന് തീരുമാനമെടുത്ത പഞ്ചായത്ത് ഭരണസമിതിക്കെതിരെ യുഡിഎഫിലെ അഞ്ച് മെന്പര്‍മാര്‍ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.