മയക്കുമരുന്ന് വ്യാപനത്തിനെതിരെ റാലിയും പ്രതിജ്ഞയും
1531943
Tuesday, March 11, 2025 7:12 AM IST
മൂവാറ്റുപുഴ: യാക്കോബായ സഭ വാളകം മേഖല സുവിശേഷ യോഗത്തിന്റെ ഭാഗമായി വാളകം പഞ്ചായത്തിലെ എട്ട് സൺഡേ സ്കൂളുകളിലെ കുട്ടികൾ മയക്കുമരുന്ന് വ്യാപനത്തിനെതിരെ റാലിയും, പ്രതിജ്ഞയും നടത്തി.
സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് കടാതി, സെന്റ് മേരീസ് റാക്കാട്, മാർ ഇഗ്നാത്തിയോസ് മേക്കടന്പ്, തൃക്കുന്നത്ത് സെഹിയോൻ കുന്നയ്ക്കാൽ, സെന്റ് ജോർജ് കുന്നയ്ക്കാൽ, സെന്റ് തോമസ് ആമുണ്ട, ജെഎസ് വാളകം, സെന്റ് ജോർജ് ചെറിയ ഊരയം എന്നീ സൺഡേ സ്കൂളുകളിലെ 450 വിദ്യാർഥികളും രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു.
വാളകം പഞ്ചായത്തിലെ യാക്കോബായ പള്ളികളിലെ വികാരിമാരായ ഫാ. എൽദോസ് മോളേക്കുടിയിൽ, ഫാ. ബിജു കൊരട്ടിയിൽ, ഫാ. എൽദോസ് ചെറുവള്ളിൽ, ഫാ. ബേസിൽ പതിയാരത്തുപറന്പിൽ, മേഖലയിലെ സൺഡേ സ്കൂൾ പ്രധാനാധ്യാപകരായ ജോയി പി. ജോർജ്, എ.വി. തങ്കച്ചൻ, എൻ.സി. പൗലോസ്, കെ.കെ. മത്തായി, സി.പി. ഏലിയാസ്, കെ.കെ. എൽദോസ്, ഇ.വി. പൗലോസ്, കെ.എം. ജോർജ്, എൻ.റ്റി. പൗലോസ് എന്നിവർ നേതൃത്വം നൽകി.