വൃദ്ധ ദമ്പതികളെ ഉപദ്രവിച്ച കേസില്‍ തടവും പിഴയും
1531953
Tuesday, March 11, 2025 7:20 AM IST
കൊച്ചി: കണ്ണില്‍ ഉടക്കിയ മരക്കൊമ്പ് മുറിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടതിലുള്ള വൈരാഗ്യത്തില്‍ അയല്‍വാസിയെ തല്ലുകയും അദ്ദേഹത്തിന്റെ ഭാര്യയെ അപമാനിക്കുകയും ചെയ്ത കേസിലെ പ്രതിയെ കോടതി ശിക്ഷിച്ചു. വടുതല ഇല്ലിപ്പറമ്പില്‍ വീട്ടില്‍ റെയ്സിനെ (48) യാണ് എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് ബി.എസ്. സജിനി അഞ്ചു വര്‍ഷവും 10 മാസവും തടവിനും 30,000 രൂപ പിഴയ്ക്കും ശിക്ഷിച്ചത്.
വീട്ടില്‍ അതിക്രമിച്ചു കയറിയ ഇയാള്‍ പരാതിക്കാരനെ ഉപദ്രവിച്ചത് മൊബൈലില്‍ പകര്‍ത്താന്‍ ചെന്ന ഭാര്യയുടെ സാരി വലിച്ചു കീറി ദേഹത്ത് കടന്നുപിടിക്കുകയും ചെയ്തു. അവരുടെ കൈ ഒടിയുകയുമുണ്ടായി. പിഴയായി അടയ്ക്കുന്ന തുക പരാതിക്കാര്‍ക്ക് നല്കാന് ഉത്തരവായി. പ്രോസിക്യൂഷനുവേണ്ടി അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ ടി.പി. വിനിത ഹാജരായി.