പെൻഷനേഴ്സ് അസോ. വനിതാ ദിനാഘോഷം നടത്തി
1532178
Wednesday, March 12, 2025 4:28 AM IST
അങ്കമാലി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ അങ്കമാലി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വനിതാ ദിനാഘോഷം സിഎസ്എ ഓഡിറ്റോറിയത്തിൽ അങ്കമാലി മുൻസിപ്പൽ വൈസ് ചെയർപെഴ്സൺ സിനി മനോജ് ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം വനിത ഫോറം പ്രസിഡന്റ് ടെസി ജോണി അധ്യക്ഷത വഹിച്ചു. ജില്ലാ വനിതാ ഫോറം പ്രസിഡന്റ് ആലീസ് സ്ക്കറിയ, ജില്ല ജോയിന്റ് സെക്രട്ടറി ടി.ടി. കൊച്ചുത്രേസ്യാ, റെന്നി സോജൻ, കെ.കെ. മണി, ഓമന പൗലോസ്, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. മുരളി, സംസ്ഥാന കമ്മിറ്റി അംഗം എം.പി. ഗീവർഗീസ്, നിയോജക മണ്ഡലം പ്രസിഡന്റ് എസ്.ഡി. ജോസ്, കെ.ഒ.ഡേവീസ്, ടി.എ.ജോണി എന്നീവർ പ്രസംഗിച്ചു.
തിരുവനന്തപുരത്ത് നടക്കുന്ന ആശ വർക്കർമാരുടെ സമരത്തിന് സമ്മേളനം പിന്തുണ പ്രഖ്യാപിച്ചു.