ലഹരി വ്യാപനം ആഭ്യന്തര വകുപ്പിന്റെ പരാജയമെന്ന് ഷിബു തെക്കുംപുറം
1532193
Wednesday, March 12, 2025 4:40 AM IST
കൊച്ചി: ലഹരി വ്യാപനം ഓരോ വ്യക്തികളുടെയും ജീവനു ഭീഷണി ആകുമ്പോഴും നിഷ്ക്രിയമായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ മാറുന്നത് ആഭ്യന്തരവകുപ്പിന്റെ പരാജയമാണെന്ന് കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം.
കേരള യൂത്ത് ഫ്രണ്ട് എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ലഹരിക്കെതിരെ മൈതാനത്തേക്ക് എന്ന സന്ദേശം നടപ്പാക്കാന്‍ പ്രതീകാത്മകമായി ഫുട്ബോള്‍ ഷൂട്ടൗട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആഭ്യന്തരവകുപ്പിന്റെ ആത്മാര്‍ഥമായ നടപടി ഉണ്ടെങ്കില്‍ ആഴ്ചകള്‍ കൊണ്ട് കേരളത്തിലെ ലഹരി വ്യാപനം ഇല്ലാതാക്കുവാന്‍ കഴിയും.
സംസ്ഥാനത്ത് മുന്‍കാലങ്ങളില്‍ ഉയര്‍ന്നുവന്ന അരാജകത്വ പ്രവണതകളെ ഇല്ലാതാക്കിയ ചരിത്രമാണ് കേരള പോലീസിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ജോഷ്വാ തായങ്കേരി അധ്യക്ഷത വഹിച്ചു.
യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കെ.വി. കണ്ണന് മുഖ്യപ്രഭാഷണം നടത്തി. ജോണി അരീക്കാട്ടില്‍, ജിസണ് ജോര്‍ജ്, വിനോദ് തമ്പി, ബിജോഷ് പോള്‍ ആശാ വര്‍ഗീസ്, അഡ്വ. രാജു വടക്കേക്കര, അഡ്വ. ബിജു, സന്തോഷ് വര്‍ഗീസ്, ലെവിന്‍ ചുള്ളിയാടന്‍, മാത്യു റാഫേല്‍, കെ.കെ. ഷംസു, കെ.എ. നിസാം, അഡ്വ. രാജേഷ് ആന്റണി തുടങ്ങിയവര്‍ പ്രസംഗിച്ചു.