കെട്ടിടത്തിലെ വൈദ്യുതി ബോർഡിൽ തീപ്പിടുത്തം
1532171
Wednesday, March 12, 2025 4:17 AM IST
ആലുവ: കമ്പനിപ്പടിയിലെ വാണിജ്യ കെട്ടിടത്തിലെ വൈദ്യുതി ബോർഡിൽ തീപ്പിടുത്തം. ഫയർഫോഴ്സ് എത്തി തീ കെടുത്തി. ഇന്നലെ രാത്രി പത്തരയോടെ ദേശീയ പാതയിൽ തോമസ് അയ്ക്കരേത്ത് സ്ക്വയർ കെട്ടിട സമുച്ചയത്തിലാണ് തീ കണ്ടത്.
കെട്ടിടത്തിന്റെ സ്റ്റെപ്പുകൾക്ക് അടിയിലായാണ് വൈദ്യുതി പാനൽ സ്ഥാപിച്ചിരിക്കുന്നത്. അതിലാണ് തീപ്പിടുത്തം കണ്ടത്. ഫയർഫോഴ്സ് എത്തി വെള്ളം പമ്പ് ചെയ്തു. കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കോഫീ ഷോപ്പിലെ ജീവനക്കാർ മെയിൻ സ്വിച്ച് ഓഫ് ഓഫ് ചെയ്തതിനാൽ പൊട്ടിത്തെറി ഒഴിവായി.