ഏലൂർ നഗരസഭയിലേക്ക് വ്യാപാരികൾ മാർച്ച് നടത്തി
1532162
Wednesday, March 12, 2025 4:09 AM IST
ഏലൂർ: വഴിവാണിഭക്കാരെനിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികൾ ഏലൂർ നഗരസഭയിലേക്ക് മാർച്ച് നടത്തി. ധർണ ജിമ്മി ചത്യാത്ത് ഉദ്ഘാടനം ചെയ്തു.
വഴിവാണിഭക്കാർക്ക് വാടകയും സർക്കാർ നികുതികളും അടയ്ക്കേണ്ടെന്നും അടിക്കടി വിവിധ തരം നികുതികൾ ഈടാക്കി സർക്കാർ വ്യാപാരികളെ വലയ്ക്കുകയാണെന്നും സമരക്കാർ ആരോപിച്ചു.
അന്യായമായി വർധിപ്പിച്ച തൊഴിൽക്കരം കഴിഞ്ഞ വർഷത്തേതിനു തുല്യമായി തന്നെ സ്വീകരിക്കാനുള്ള നടപടികൾ തദ്ദേശസ്ഥാപനങ്ങൾ കൈകൊള്ളണമെന്ന് ജിമ്മി ചാത്യാത്ത് ആവശ്യപ്പെട്ടു. കളമശേരി നിയോജക മണ്ഡലം പ്രസിഡന്റ് ഏലൂർ ഗോപിനാഥ് അധ്യക്ഷത വഹിച്ചു.
ഷാജഹാൻ അബ്ദുൾ ഖാദർ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് പ്രദീപ് ജോസ്, മണ്ഡലംട്രഷറർ രമേഷ് കുമാർ കങ്ങരപ്പടി തുടങ്ങിയവർ പങ്കെടുത്തു.