നെ​ടു​മ്പാ​ശേ​രി : പോ​ലീ​സി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ കീ​ഴ​ട​ങ്ങി​യ പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. കു​റ്റി​പ്പു​ഴ മ​ണി​യം​കോ​ട്ട് ജോ​സ​ഫ് (48), പാ​നി​ക്കു​ള​ങ്ങ​ര ഡെ​നി​റ്റ് (40), മു​തു​കാ​ട് തോ​ട്ടു​ങ്ക​ൽ സി​ജോ ( 42) പ​ഴ​മ്പി​ള്ളി ഫ്രി​ഡോ (38), തെ​ക്കി​നേ​ട​ത്ത് ലെ​നി​ൻ (39) , കൈ​ത​ക്ക​ൽ സെ​ല​സ്റ്റി​ൻ (38), നോ​ർ​ത്ത് അ​ടു​വാ​ശേ​രി പു​തു​ശേ​രി ബേ​സി​ൽ (മ​ത്താ​യി 29 ) എ​ന്നി​വ​രു​ടെ അ​റ​സ്റ്റാ​ണ് ചെ​ങ്ങ​മ​നാ​ട് പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ 21 ന് ​രാ​ത്രി​യാ​ണ് സം​ഭ​വം.