കൈവരി തകർന്ന് റെയിൽവേ മേൽപ്പാലം: കാൽനടയാത്രികർ ദുരിതത്തിൽ
1531938
Tuesday, March 11, 2025 7:05 AM IST
ആലുവ: ജില്ലാ ആശുപത്രി റോഡിൽ റെയിൽവേ മേൽപ്പാലത്തിന്റെ ഇടതുഭാഗത്തെ കൈവരികൾ തകർന്നത് ഇതിലൂടെയുള്ള കാൽനട യാത്രികർക്ക് ദുരിതമാകുന്നു. ലോറി ഇടിച്ചാണ് കൈവരികൾ തകർന്നത്.
ഇന്റർനെറ്റ് ഫൈബർ കേബിളുകളുടെ കുഴലുകൾ ഉള്ളതിനാൽ കഷ്ടിച്ച് ഒരാൾക്ക് നടക്കാനുള്ള സ്ഥലമാണ് നടപ്പാതയിലുള്ളത്. അൽപ്പമെങ്കിലും സുരക്ഷിത്വം നൽകിയിരുന്ന കൈവരിയും തകർന്നതോടെ ഇതിലൂടെ കടന്നുപോകുന്നവർ ജീവൻ പണയംവച്ചാണ് റോഡിലേക്കിറങ്ങി നടക്കുന്നത്.
മേഖലയിലെ കുപ്പിക്കഴുത്തായ മേൽപ്പാലത്തിന്റെ വീതി കൂട്ടണം എന്നതും വർഷങ്ങളായുള്ള ആവശ്യമാണ്. എറണാകുളത്തേക്കും സ്വകാര്യ ബസ് സ്റ്റാൻഡിലേക്കും പോകുന്ന ബസുകൾ അതിവേഗത്തിൽ കടന്നുപോകുന്ന ഇവിടെ ഗതാഗതക്കുരുക്കും പതിവാണ്. എത്രയും വേഗം ഇതിലൂടെയുള്ള യാത്ര സുഗമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.