കാത്തിരുപ്പ് കേന്ദ്രത്തിന് കാലൊന്ന് കുറവ്
1531941
Tuesday, March 11, 2025 7:05 AM IST
കോലഞ്ചേരി:പൂതൃക്ക പഞ്ചായത്ത് പതിനൊന്നാം വാർഡിൽ പഞ്ചായത്തു ഓഫീസിനു അടുത്തുള്ള മറ്റത്തിൽ താഴം കാത്തിരിപ്പു കേന്ദ്രത്തിന് ആകെയുള്ളത് മൂന്നുകാലുകൾ. കാത്തിരുപ്പുകേന്ദ്രം ഒരു കാലില്ലാതെ അപകടാവസ്ഥയിലായിട്ട് കാലങ്ങളായി. ചൂണ്ടി-രാമമംഗലം റോഡ് കോടികൾ മുടക്കി പുതുക്കി പണിതിട്ടും കാത്തിരുപ്പു കേന്ദ്രത്തിനു ഇനിയും ശാപ മോക്ഷമായില്ല.
മുവാറ്റുപുഴയുടെ ആദ്യ എംഎൽഎ ആയിരുന്ന എൻ.പി. വർഗീസിന്റെയും തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് പ്രസിഡന്റും ദീർഘകാലം എംഎൽസിയുമായിരുന്ന എൻ.വ ചാക്കോയുടെയും വീടുകളുടെ മുന്നിലുള്ള കാത്തിരുപ്പു കേന്ദ്രത്തിനാണ് ഈ ദുര്യോഗം. ഉചിതമായ നടപടി സ്വീകരിച്ചു വെയിറ്റിംഗ് ഷെഡ് ഉപയോഗപ്രദമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.