അർബൻ സഹ. ബാങ്ക് തട്ടിപ്പ്: നിക്ഷേപകർ കേരള ബാങ്കിനു മുന്നിൽ ധർണ നടത്തി
1532165
Wednesday, March 12, 2025 4:09 AM IST
അങ്കമാലി: അങ്കമാലി അർബൻ സംഘത്തിൽ 96 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നിക്ഷേപക സംരക്ഷണ സമിതി കേരള ബാങ്കിനു മുന്നിൽ ധർണ നടത്തി. പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു.
നിയമം നടപ്പാക്കാണ്ടേ സർക്കാർ ഉദ്യോഗസ്ഥർ അതിന് തയാറാകാത്തതിനെത്തുടർന്ന് സംസ്ഥാനത്തെ സഹകരണമേഖല തികഞ്ഞ അരാജകത്വത്തിലേക്ക് നീങ്ങിയതായി അദ്ദേഹം ഉദ്ഘാടനപ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
സമ്മേളനത്തിൽ നിക്ഷേപക സംരക്ഷണ സമിതി പ്രസിഡന്റ് പി.എ. തോമസ് അധ്യക്ഷനായിരുന്നു. ഭാരവാഹികളായ അഡ്വ. ചാർളി പോൾ, സി.പി. സെബാസ്റ്റ്യൻ, ടി.കെ. ചെറിയാക്കു, ടോണി പോൾ എന്നിവർ പ്രസംഗിച്ചു.