കളിക്കളം പദ്ധതി അട്ടിമറിച്ച് മാലിപ്പുറം സ്വതന്ത്ര മൈതാനം പൊതുയോഗ സ്ഥലമാക്കുന്നു
1531940
Tuesday, March 11, 2025 7:05 AM IST
വൈപ്പിൻ: സർക്കാരിന്റെ ‘ഒരു പഞ്ചായത്തിൽ ഒരു കളിക്കളം‘ പദ്ധതിയിൽ മാലിപ്പുറം സ്വതന്ത്ര മൈതാനത്ത് ഉയരുന്നത് കളിക്കളമല്ല പൊതുയോഗ സ്ഥലമെന്ന് ആക്ഷേപം.
യുവാക്കളും മറ്റും ഫുട്ബോൾ, ക്രിക്കറ്റ് എന്നിവ കളിച്ചുകൊണ്ടിരുന്ന ഈ മൈതാനം സർക്കാരിന്റെ പദ്ധതിയിൽപ്പെടുത്തിയതോടെ വൻ പ്രതീക്ഷയിലായിരുന്നു നാട്ടുകാർ. എന്നാൽ നിർമാണം തുടങ്ങിയപ്പോഴാണ് ചതി മനസിലായത്. മൈതാനത്തിന്റെ ഏതാണ്ട് നടുവിലായി ഒരു സ്റ്റേജാണ് ഇപ്പോൾ ഉയരുന്നത്. ഇതാകട്ടെ മാലിപ്പുറത്തൊരു കളിക്കളമെന്ന യുവാക്കളുടെ സ്വപ്നമാണ് തകർത്തത്. ഇതിനെതിരെ നാട്ടുകാർ സംഘടിച്ച് മാലിപ്പുറം സ്വതന്ത്ര മൈതാന സംരക്ഷണ സമിതി രൂപീകരിച്ച് രംഗത്തെത്തിയിട്ടുണ്ട്.
ഭാവിപരിപാടികളെ കുറിച്ച് ആലോച്ചിക്കാൻ ഇന്ന് വൈകുന്നേരം ഏഴിന് മൈതാനത്ത് യോഗം വിളിച്ചുകൂട്ടിയിട്ടുള്ളതായി സമിതിക്കുവേണ്ടി മുൻ പഞ്ചായത്തംഗം സി.ജി. ബിജു അറിയിച്ചു.