കളഞ്ഞു കിട്ടിയ മാല തിരികെ നൽകി വിദ്യാർഥിയുടെ മാതൃക
1532160
Wednesday, March 12, 2025 4:09 AM IST
അങ്കമാലി: കനാലിൽ കിടന്നു കിട്ടിയ മൂന്നു പവൻ വരുന്ന സ്വർണമാല ഉടമസ്ഥയ്ക്ക് തിരികെ നൽകി ഒമ്പതാം ക്ലാസ് വിദ്യാർഥി മാതൃകയായി. അങ്കമാലി ജോസ്പുരം സ്വദേശിയും കിടങ്ങൂർ സെന്റ് ജോസഫ്സ് ഹൈസ്കൂൾ വിദ്യാർഥിയുമായ അശ്വിൻ സാജുവാണ് സത്യസന്ധത തെളിയിച്ചത്.
ഓട്ടോ ഡ്രൈവർ സാജുവിന്റെയും ജെസ്മിയുടെയും മകനാണ് അശ്വിൻ. ജോസ്പുരം സ്വദേശിനി റോസിലി അഗസ്റ്റിന്റേതായിരുന്നു മാല.
കിടങ്ങൂർ സെന്റ് ജോസഫ്സ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ലളിത ട്രീസയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും പിടിഎ ഭാരവാഹികളും ചേർന്ന് റോസിലിയുടെ വസതിയിൽ എത്തി മാല കൈമാറി. സ്കൂൾ മുറ്റത്ത് അശ്വിനെ അനുമോദിക്കാൻ അനുമോദനയോഗം ചേർന്നു.