ചോറ്റാനിക്കര സാഫല്യം കോംപ്ലക്സ്: നടപടിയെടുക്കാമെന്ന് മന്ത്രി
1532183
Wednesday, March 12, 2025 4:29 AM IST
പിറവം: ചോറ്റാനിക്കര പഞ്ചായത്തിലെ സാഫല്യം കോംപ്ലക്സിന്റെ നിലവിലെ സ്ഥിതി പരിശോധിച്ച് നടപടികള്‍ സ്വീകരിക്കാമെന്ന് ധനാഭ്യർഥന ചർച്ചയിൽ റവന്യു മന്ത്രി നിയമസഭയിൽ അനൂപ് ജേക്കബ് എംഎല്‍എയ്ക്ക് മറുപടിയായി അറിയിച്ചു.
ചോറ്റാനിക്കര പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ കേരള സംസ്ഥാന ഭവന നിര്‍മാണ ബോർഡ് 2016ല്‍ നിർമാണം നടത്തി കൈമാറിയ ഫ്ലാറ്റുകളുടെ സ്ഥിതി ശോചനീയമാണെന്ന് എംഎല്‍എ പറഞ്ഞു. വാസയോഗ്യമല്ലാത്ത അപകടകരമായ സാഹചര്യത്തിലാണ് ഫ്ലാറ്റ് നിലകൊള്ളുന്നത്. ഹൗസിംഗ് ബോര്‍ഡിന്റെ നിര്‍മാണ പ്രവര്‍ത്തനത്തില്‍ വന്നിരിക്കുന്ന അപാകതകളാണ് ഇവിടെ കാണാന്‍ കഴിയുന്നത്.
നിലവിലുള്ള സാഫല്യം കെട്ടിടം പൂര്‍ണമായി പൊളിച്ചുമാറ്റി ഹൗസിംഗ് ബോര്‍ഡിന്റെ ചെലവില്‍ ഫ്ലാറ്റ് പുനര്‍ നിര്‍മിക്കണമെന്ന് ചർച്ചയിൽ എംഎൽഎ ആവശ്യപ്പെട്ടു. ഇതിലുണ്ടായ സാങ്കേതിക പ്രശ്നങ്ങള്‍ പരിശോധിക്കാമെന്ന് മന്ത്രി മറുപടിയായി നിയമസഭയിൽ അറിയിച്ചു.