ജില്ലാ കളക്ടര്‍ക്ക് കുടുംബശ്രീയുടെ ആദരം
1532175
Wednesday, March 12, 2025 4:17 AM IST
കൊച്ചി: മികച്ച കളക്ടർക്കുള്ള പുരസ്കാരം നേടിയ എറണാകുളം ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷിന് കുടുംബശ്രീ ജില്ലാ മിഷന്റെ ആദരം. മികച്ച കളക്ടര്‍ എന്ന നിലയില്‍ ലഭിച്ച അംഗീകാരം സ്വന്തം നേട്ടമല്ല. കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണെന്ന് ആദരവ് ഏറ്റു സംസാരിക്കവേ കളക്ടര്‍ പറഞ്ഞു.
ജില്ലയിലെ ദുരന്തനിവാരണ സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി നടപ്പിലാക്കുന്ന കളക്ടറുടെ നിസ്വാര്‍ത്ഥ പ്രവര്‍ത്തനത്തിനും സേവനമനോഭവത്തിനുമുള്ള അംഗീകാരമാണ് ഈ പുരസ്കാരമെന്ന് ജില്ലാ മിഷന് കോ-ഓർഡിനേറ്റര്‍ ടി.എം. റജീന പറഞ്ഞു.
ചടങ്ങില്‍ കളക്ടര്‍ക്ക് സ്നേഹോപഹാരം കൈമാറി. അസിസ്റ്റന്റ് ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍മാരായ എം.ഡി. സന്തോഷ്, അമ്പിളി തങ്കപ്പന്, കെ.ആര്. രജിത, കെ.സി. അനുമോള്‍ തുടങ്ങിയവരും പങ്കെടുത്തു.