ഡിജിറ്റല്‍ എഡ്യൂക്കേഷന്‍ പദ്ധതിക്കു തുടക്കം
1532166
Wednesday, March 12, 2025 4:09 AM IST
കൊച്ചി: എറണാകുളം -അങ്കമാലി അതിരൂപത സാമൂഹ്യ പ്രവര്‍ത്തന വിഭാഗമായ സഹൃദയ, എക്സപ്ഷണല്‍ ലേണിംഗുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഡിജിറ്റലൈസിംഗ് എഡ്യൂക്കേഷന്‍ ഇന്‍ സ്പെഷല്‍ സ്കൂള്‍സ് പദ്ധതിയുടെ ഉദ്ഘാടനം ഇന്‍ഫോപാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍ നിര്‍വഹിച്ചു.
പൊന്നുരുന്നി കാമ്പസില്‍ എറണാകുളം ജില്ല സാമൂഹ്യനീതി വകുപ്പ് ഓഫീസര്‍ സിനോ സേവി അധ്യക്ഷത വഹിച്ചു. എയ്ഡ് ചെയര്മാന് ഫാ. റോയി മാത്യു വടക്കേല്‍ സ്കൂളുകള്‍ക്കുള്ള വെര്‍ജ് ടാബ് വിതരണോദ്ഘാടനം നിര്‍വഹിച്ചു.
സഹൃദയ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോസഫ് കൊളുത്തുവെള്ളില്‍, എക്സപ്ഷണല്‍ ലേണിംഗ് സിഇഒ ആന്‍ഡ് ഫൗണ്ടര്‍ ഡോ. ജിനോ ആരുഷി, സഹൃദയ അസി. ഡയറക്ടര്‍ ഫാ. സിബിന് മനയമ്പിള്ളി, ഫാ. ക്ലീറ്റസ് ടോം, ഫാ. തോമസ്, സിസ്റ്റര്‍ സുദീപ, സിസ്റ്റര്‍ ഏയ്ഞ്ചല്‍, സിസ്റ്റര്‍ ജെസിമോള്‍ തോമസ്, സിസ്റ്റര്‍ ജുബി മാത്യു, കെ.എം ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
ന്യൂറോ ഡൈവേര്‍ജെന്റ് ആയിട്ടുള്ള കുട്ടികളുടെ വിദ്യാഭ്യാസം ലളിതമാക്കുന്നതിനുവേണ്ടി സാങ്കേതികവിദ്യയുടെ സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണിത്.