എറണാകുളം ജനറല്‍ ആശുപത്രിയുടെ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നുവീണു
1531596
Monday, March 10, 2025 4:54 AM IST
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ ഗൈനക്കോളജി വാര്‍ഡിന്റെ മേല്‍ത്തട്ടിലെ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നുവീണു. ഫാമിലി പ്ലാനിംഗ് വാര്‍ഡിലെ രണ്ട് കട്ടിലുകള്‍ക്കിടയില്‍ ആളുകള്‍ നടക്കുന്ന ഭാഗത്താണ് കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നുവീണത്. ഇന്നലെ പകലാണ് സംഭവം. വാര്‍ഡില്‍ എട്ടോളം രോഗികള്‍ ഈ സമയം ഉണ്ടായിരുന്നു. സുരക്ഷ കണക്കിലെടുത്ത് ഇവരെ മറ്റൊരു വാര്‍ഡിലേക്ക് മാറ്റി.
അതേസമയം സംഭവം അത്ര ഗൗരവമുള്ളതല്ലെന്നും മേല്‍ത്തട്ടിലെ ചെറിയൊരു ഭാഗം മാത്രമാണ് അടര്‍ന്നുവീണതെന്നും ആശുപത്രി സൂപ്രണ്ട് ഡോ. ഷഹീര്‍ഷാ പറഞ്ഞു. ഈ ആഴ്ച്ച അറ്റകുറ്റപ്പണികള്‍ക്കായി അടയ്ക്കാനിട്ടിരുന്ന വാര്‍ഡാണിത്. സ്ഥരമായി ഇവിടെ രോഗികളെ കിടത്താറില്ല.
മറ്റ് വാര്‍ഡുകളില്‍ തിരക്ക് കൂടുമ്പോള്‍ മാത്രമേ ഇവിടേക്ക് ആളുകളെ പ്രവേശിപ്പിക്കാറുള്ളൂ. ആര്‍ക്കും പരിക്കില്ലെന്നും സൂപ്രണ്ട് അറിയിച്ചു.