കെഎസ്ആർടിസി സർവീസ് പുനരാരംഭിക്കണം: ഐഎൻടിയുസി
1531934
Tuesday, March 11, 2025 7:05 AM IST
കാഞ്ഞൂർ: അങ്കമാലിയിൽ നിന്നു കാഞ്ഞൂർ- പുതിയേടം- ആറങ്കാവ് വഴി പാറപ്പുറത്തേക്കുണ്ടായിരുന്ന കെഎസ്ആർടിസി സർവീസ് പുനരാരംഭിക്കണമെന്ന് ഐഎൻടിയുസി ആലുവ റീജണൽ പ്രസിഡന്റ് എം.ഐ. ദേവസിക്കുട്ടി ആവശ്യപ്പെട്ടു.
ഈ മേഖലയിലെ സ്ത്രീകളും വിദ്യാർഥികളും ഉൾപ്പടെ നിരവധി യാത്രക്കാർക്കു പ്രയോജനകരമായിരുന്ന സർവീസാണു നിർത്തിയത്. വിവിധ ആരാധാനാലയങ്ങൾ ഉൾപ്പടെയുള്ള ഈ റൂട്ടിൽ സ്വകാര്യ ബസ് സർവീസും ഇല്ല. ഇത് സാധാരണക്കാരായ ജനങ്ങളെയാണു ബുദ്ധിമുട്ടിലാക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കെഎസ്ആർടിസി അധികൃതർക്കു നിവേദനം നൽകിയിട്ടുണ്ട്.
നേരത്തെയുണ്ടായിരുന്ന സർവീസ്, പുതിയ പാറപ്പുറം- വല്ലംകടവ് പാലത്തിലൂടെ പെരുന്പാവൂരിലേക്കുകൂടി ദീർഘിപ്പിച്ചാൽ അതു യാത്രക്കാർക്കെന്ന പോലെ വരുമാനവർധനയിലൂടെ കെഎസ്ആർടിസിയ്ക്കും നേട്ടമാകുമെന്ന് എം.ഐ. ദേവസിക്കുട്ടി നിവേദനത്തിൽ ചൂണ്ടിക്കാട്ടി.