നിർമാണത്തിലിരുന്ന കെട്ടിടം തകർന്നു വീണത് അന്വേഷിക്കണം; പ്രതിഷേധിച്ച് കോൺഗ്രസ്
1532185
Wednesday, March 12, 2025 4:29 AM IST
കോതമംഗലം: കവളങ്ങാട് സഹകരണ ബാങ്ക് നേര്യമംഗലത്ത് നിർമാണത്തിലിരുന്ന കെട്ടിടം തകർന്നു വീണതിൽ അന്വേഷണം ആവശ്യപ്പെട്ട് കോണ്ഗ്രസ് കവളങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെല്ലിമറ്റത്തുള്ള ബാങ്ക് ഹെഡ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. കെപിസിസി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് ബാങ്കിൽ ഉണ്ടാകുന്നത്. നിരവധി പരാതികൾ കൊടുത്തിട്ടും ഫലം കാണാത്തതിനാൽ വിജിലൻസ് കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് ബാബു ഏലിയാസ് അധ്യക്ഷത വഹിച്ചു.