ആലങ്ങാട് സെന്റ് മേരീസ് പള്ളി വാർഷികാഘോഷം
1532177
Wednesday, March 12, 2025 4:17 AM IST
ആലങ്ങാട്: ആലങ്ങാട് സെന്റ് മേരീസ് പള്ളിയുടെ 725 -ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആലങ്ങാട് മാർ ജോസഫ് കരിയാട്ടി ഹാളിൽ വച്ച് ചരിത്ര സെമിനാർ നടത്തി.
ജൂബിലി ആഘോഷകമ്മിറ്റി ജനറൽ കൺവീനർ അഡ്വ. ജൂഡോ പീറ്റർ അധ്യക്ഷത വഹിച്ചു. വികാരി ഫാ. പോൾ ചുള്ളി ജൂബിലി തിരി തെളിച്ചു ഉദ്ഘാടനം നടത്തി. സെമിനാർ ക്ലാസുകൾ ഫാ. ഇഗ്നെഷ്യസ് പയ്യപ്പിള്ളി, ഫാ. സിന്റോ ചിറ്റിലപ്പിള്ളി എന്നിവർ നയിച്ചു.