കണ്ടെയ്നർ ലോറിയിടിച്ചു സൈക്കിൾയാത്രികൻ മരിച്ചു
1532012
Tuesday, March 11, 2025 10:38 PM IST
അരൂർ: അരൂർ - തുറവൂർ ഉയരപ്പാതാ നിർമാണം നടക്കുന്ന ദേശീയപാതയിൽ സൈക്കിൾ യാത്രികൻ കണ്ടെയ്നർ ലോറി ഇടിച്ചു മരിച്ചു. അരൂർ കിഴക്കേവേലിക്കകത്ത് സന്തോഷാ(59)ണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പതിനൊടെയാണ് സംഭവം.
അരൂർ ഹിമാലയ ബേക്കറിയുടെ മുൻവശത്ത് എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന നാഗാലാൻഡ് രജിസ്ട്രേഷനുള്ള കണ്ടെയ്നർ ലോറിയാണ് അപകടം ഉണ്ടാക്കിയത്. നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം നടത്തി. ഭാര്യ: അനിത. മക്കൾ: അനന്തകൃഷ്ണൻ, പരേതയായ അഞ്ജലി. ഡ്രൈവറായിരുന്നു സന്തോഷ്.