അമൃതയില്‍ ഗ്ലോക്കോമ വാരാചരണം
1532163
Wednesday, March 12, 2025 4:09 AM IST
കൊച്ചി: അമൃത ആശുപത്രിയില്‍ ലോക ഗ്ലോക്കോമ വാരാചരണത്തിന് തുടക്കമായി. ഇതിന്റെ ഭാഗമായി 15 വരെ അമൃത ആശുപത്രിയില്‍ സൗജന്യ ഗ്ലോക്കോമ പരിശോധനയും ബോധവത്കരണ പരിപാടികളും ക്ലാസുകളും നടക്കും.
ഒഫ്താല്‍മോളജി വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ ഗ്ലോക്കോമ ബോധവത്കരണ സ്കിറ്റ് അവതരിപ്പിച്ചു. ആശുപത്രിയില്‍ നടന്ന വാക്കത്തണ്‍ ഒഫ്താല്‍മോളജി വിഭാഗം മേധാവി ഡോ. ഗോപാല്‍ എസ്. പിള്ള ഫ്ളാഗ് ഓഫ് ചെയ്തു.
പരിപാടികള്‍ക്ക് ഒഫ്താല്‍മോളജി വിഭാഗം അഡീഷണല്‍ പ്രഫ. ഡോ. മനോജ് പ്രതാപന് നേതൃത്വം നല്കി.