പാറക്കടവ് ബ്ലോക്കിൽ 30.22 കോടിയുടെ ബജറ്റ്
1532164
Wednesday, March 12, 2025 4:09 AM IST
നെടുമ്പാശേരി : പ്രാദേശിക സാമ്പത്തിക വികസനം ലക്ഷ്യമാക്കി തൊഴിലും വരുമാനവും വർധിപ്പിക്കാനുള്ള പദ്ധതികൾക്ക് ഊന്നൽ നൽകുന്ന പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് താരാ സജീവ് അവതരിപ്പിച്ചു. 30.22 കോടി രൂപ വരവും 30.17 കോടി രൂപ ചിലവും 5.40 ലക്ഷം രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നു.
കൃഷിക്കും ഭവന നിർമാണത്തിനും ആരോഗ്യ മേഖലയ്ക്കും ബജറ്റ് പ്രത്യേക പരിഗണന നൽകുന്നു. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി പ്രദീഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്റുമാരായ എ.വി സുനിൽ, ജയ മുരളീധരൻ, റോസി ജോഷി, സൈന ബാബു, വി.എം. ഷംസുദ്ദീൻ , എസ്.വി. ജയദേവൻ തുടങ്ങിയവർ സംസാരിച്ചു.