ബിപിസിഎൽ സർപ്രൈസ് എമർജൻസി മോക്ക്ഡ്രിൽ നടത്തി
1532199
Wednesday, March 12, 2025 4:44 AM IST
നെടുമ്പാശേരി: എറണാകുളം ജില്ലയിലെ 32.250 കിലോമീറ്റർ നീളത്തിലുള്ള നെടുമ്പാശേരി എടിഎഫ് പൈപ്പ്ലൈനിൽ തിങ്കളാഴ്ച ഭാരത് പെട്രോളിയം കോർപറേഷൻ സർപ്രൈസ് എമർജൻസി മോക്ക്ഡ്രിൽ നടത്തി. ദുരന്തമുണ്ടായാൽ വിവിധ ഏജൻസികളുടെ ഏകോപനവും പ്രതികരണവും പരീക്ഷിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു മോക്ക്ഡ്രിൽ.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പോലീസ്, ഐഒസിഎൽ, സിയാൽ, എഎഫ്എസ് ടീമിലെ പരസ്പര സഹായ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. സിസികെപിഎൽ ഹെഡ് പൈപ്പ്ലൈൻ എസ്. കൃഷ്ണകുമാറും എഎഫ്എസ് സ്റ്റേഷൻ മാനേജർ രാഹുൽ ഡിയോയും ടീമിന് നിർദേശങ്ങൾ നൽകി.
കൊച്ചി ലൊക്കേഷൻ ഇൻചാർജ് സുനിൽ മാഗ്ഡം, ഓഫീസർ ഐ. ജെഗനാഥൻ, മെയിന്റനൻസ് ടീം അംഗങ്ങളായ ശ്രീജിത്ത്, ഫക്കീര, ശ്രീയോഗേഷ്, ഓപ്പറേഷൻ ഓഫീസർ ആർ. ശ്രീവിഷ്ണു എന്നിവർ ഡ്രില്ലിൽ പങ്കെടുത്തു.