മയക്കുമരുന്നിനെതിരെ കെഎല്‍സിഎ ജീവന് രക്ഷായാത്രമയക്കുമരുന്നിനെതിരെ കെഎല്‍സിഎ ജീവന് രക്ഷായാത്ര
1532159
Wednesday, March 12, 2025 4:09 AM IST
കൊച്ചി: മയക്കുമരുന്നിനെതിരെ കെഎല്‍സിഎ വരാപ്പുഴ അതിരൂപത സംഘടിപ്പിക്കുന്ന ജീവന് രക്ഷാ യാത്രയുടെ അതിരൂപതതല ഉദ്ഘാടനം ഇന്ന് വരാപ്പുഴ അതിരൂപത സഹായ മെത്രാന് ഡോ. ആന്റണി വാലുങ്കല്‍ നിര്‍വഹിക്കും. എറണാകുളം സിഎസിയിലെ കെഎല്‍സിഎ ഓഫീസില്‍ വൈകീട്ട് ആറിന് നടക്കുന്ന സമ്മേളനത്തില്‍ അതിരൂപത പ്രസിഡന്റ് സി.ജെ. പോള്‍ അധ്യക്ഷത വഹിക്കും.
കേരള പോലീസ് ആന്റി ഡ്രഗ് അവയര്‍നസ് പ്രോഗ്രാം ഓഫീസറും കൊച്ചി സിറ്റി പോലീസ് സബ് ഇന്‍സ്പെക്ടറുമായ ബാബു ജോണ്‍ മുഖ്യപ്രഭാഷണം നടത്തും.
സമൂഹത്തില്‍ വര്‍ധിക്കുന്ന ലഹരി മാഫിയകള്ക്കെതിരെജനങ്ങളെ ബോധവത്കരിക്കാനും യുവതലമുറയെ ഉണര്‍ത്താനുമായി കെഎല്‍സിഎ വരാപ്പുഴ അതിരൂപത സംഘടിപ്പിക്കുന്ന ബോധവത്കരണ പരിപാടിയുടെ രണ്ടാംഘട്ടമാണ് ജീവന് രക്ഷാ യാത്ര.
ഇതിന്റെ ഭാഗമായി കെഎല്‍സിഎയുടെ യൂണിറ്റ് മേഖലാ തലങ്ങളിലും എറണാകുളം ജില്ലയിലെ വിവിധ കലാലയങ്ങള്‍ കേന്ദ്രീകരിച്ചും ജീവന് രക്ഷായാത്രയും ബോധവത്കരണ സെമിനാറുകളും സംഘടിപ്പിക്കും.
ആദ്യഘട്ടമായി കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ എറണാകുളം വഞ്ചി സ്ക്വയറില്‍ കെഎല്‍സിഎയുടെ നേതൃത്വത്തില്‍ പപ്പാഞ്ഞിക്കൂട്ടം സംഘടിപ്പിച്ച് ലഹരിവിരുദ്ധ ജ്വാല തെളിയിക്കുകയും പ്രതിജ്ഞയെടുക്കുകയും ചെയ്തിരുന്നു.