മുനമ്പം ഐക്യദാര്‍ഢ്യ തീരദേശ യാത്ര നടത്തി
1532172
Wednesday, March 12, 2025 4:17 AM IST
കൊച്ചി: മുനമ്പം ഭൂസംരക്ഷണ സമിതി നടത്തുന്ന ഉപവസ സമരത്തിന്റെ 150 -ാം ദിനമായ ഇന്നലെ നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഐക്യദാര്‍ഢ്യ തീരദേശ യാത്ര സംഘടിപ്പിച്ചു.
സംസ്ഥാന ചെയര്മാന് കുരുവിള മാത്യൂസ് ഉദ്ഘാടനം നിര്‍വഹിച്ചു. കുമ്പളങ്ങി ,ചെല്ലാനം, കണ്ണമാലി, കണ്ടക്കടവ്, തോപ്പുംപടി, ഹൈക്കോടതി ജംഗ്ഷന്, ഞാറയ്ക്കല്‍, എടവനക്കാട് ചെറായി ജംഗ്ഷന് എന്നീ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം യാത്ര മുനമ്പം സമരപ്പന്തലില്‍ സമാപിച്ചു.
തീരദേശ യാത്രയ്ക്ക് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്കി. സമാപന സമ്മേളനം ബിഷപ് ഡോ.ജോസഫ് കാരിക്കാശേരി ഉദ്ഘാടനം ചെയ്തു