വെൽഫയർ ഫണ്ട് കുടിശിക അദാലത്ത് സംഘടിപ്പിച്ചു
1532176
Wednesday, March 12, 2025 4:17 AM IST
കളമശേരി: സംസ്ഥാന തൊഴിൽ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഷോപ്പ് ആൻഡ് കൊമേഷ്യൽ എസ്റ്റാബ്ലിഷ്മെന്റ് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ് ചെറുകിട വ്യാപാരികൾക്കായി കുടിശിക അദാലത്ത് സംഘടിപ്പിച്ചു.
സൗത്ത് കളമശേരി വ്യാപാര ഭവനിൽ സംഘടിപ്പിച്ച പരിപാടി വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി അഡ്വ. എ.ജെ. റിയാസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജമാൽ നീറുങ്കൽ അധ്യക്ഷത വഹിച്ചു.
തൊഴിലാളി ക്ഷേമനിധി ജില്ല എക്സിക്യൂട്ടീവ് ഓഫീസർ ടി.കെ. നാസർ കുടിശിക നിവാരണ പദ്ധതി വിശദീകരിച്ചു. യൂത്ത് വിംഗ് ജില്ലാ ട്രഷറർ അജ്മൽ കാമ്പായി, അബ്ദുൽ അസീസ്, സി.എ.കെ. നവാസ്, എം.വി. മുഹമ്മദ്, കെ.ജെ. കെന്നടി, ഐറിൻ സുന്ദരം, ടി.എ. അൻസാർ എന്നിവർ സംസാരിച്ചു.