ബസ് യാത്രക്കാരന്റെ സ്വർണമടങ്ങിയ ബാഗ് മോഷ്ടിച്ച പ്രതി അറസ്റ്റിൽ
1531599
Monday, March 10, 2025 4:54 AM IST
പെരുമ്പാവൂർ: ബസ് യാത്രക്കാരന്റെ സ്വർണം മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. കോട്ടയം ചങ്ങനാശേരി പുഴവാത് ഭാഗത്ത് മാലിശേരി വീട്ടിൽ ഹരികുമാർ (57)നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.
കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ യാത്ര ചെയ്യുകയായിരുന്ന പാലക്കാട് തണ്ണീർപ്പന്തൽ സ്വദേശിയായ യുവാവിന്റെ 197 ഗ്രാം തൂക്കം വരുന്ന സ്വർണക്കട്ടി അടങ്ങിയ ബാഗ് പെരുമ്പാവൂർ കെഎസ്ആർടിസി സ്റ്റാൻഡിൽ വച്ച് മോഷ്ടിക്കുകയായിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 11 ന് പുലർച്ചെയായിരുന്നു സംഭവം. തുടർന്ന് പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലാകുന്നത്.
ഇൻസ്പെക്ടർ ടി.എം. സൂഫിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ്ഐ മാരായ പി.എം റാസിഖ്. എം.റ്റി. ജോഷി. അരുൺ. ഗൗതം, സിപിഒ നജിമി എന്നിവരാണ് ഉണ്ടായിരുന്നത്,