ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു
1514165
Friday, February 14, 2025 10:37 PM IST
പെരുന്പാവൂർ: ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. ഒക്കൽ പെരുമറ്റം തേനൂരാൻ വീട്ടിൽ വിജയന്റെ മകൻ ശ്യാംകുമാറാ(40)ണ് മരിച്ചത്.
എം.സി റോഡിൽ ഒക്കൽ കാരിക്കോട് വളവിന് സമീപമുള്ള വേ ബ്രിഡ്ജിലേക്ക് കയറാൻ തിരിച്ച ലോറിയിൽ പിറകിൽ ഒക്കലിൽനിന്നു പെരുന്പാവൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു.
മുന്പേ പോയിരുന്ന ലോറി പെട്ടെന്ന് വേ ബ്രിഡ്ജിലേക്ക് തിരിച്ചപ്പോഴാണ് അപകടം എന്നാണ് നിഗമനം. ബുധനാഴ്ച രാത്രി എട്ടോടെയാണ് അപകടം. ഉടൻ പെരുന്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സൂര്യ. മകൻ: റയാൻ (വിദ്യാർഥി അനിതാ വിദ്യാലയം താന്നിപ്പുഴ). സംസ്കാരം നടത്തി.