‘ടൈഗർ കണ്‍സർവേഷൻ അഥോറിറ്റിയുടെ മാനദണ്ഡപ്രകാരമുള്ള നടപടികൾ സ്വീകരിക്കും’
1514016
Friday, February 14, 2025 3:35 AM IST
കോതമംഗലം: കുളങ്ങാട്ടുകുഴിയിലെ കടുവ സാന്നിധ്യം നാഷണൽ ടൈഗർ കണ്‍സർവേഷൻ അഥോറിറ്റിയുടെ മാനദണ്ഡപ്രകാരമുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ നിയമസഭയിൽ അറിയിച്ചു.
കുളങ്ങാട്ടുകുഴി പ്രദേശത്തിന് സമീപത്തായി കണ്ട കടുവയെ കൂട് വെച്ച് പിടിക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി ജോണ്‍ എംഎൽഎയുടെ സബ്മിഷന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.