കളമ്പൂക്കാവ് ക്ഷേത്രക്കടവിലെ ചെളി നീക്കം ചെയ്യും
1514014
Friday, February 14, 2025 3:35 AM IST
പിറവം: കളമ്പൂക്കാവ് ദേവീക്ഷേത്രത്തില്‍ ക്ഷേത്രക്കടവിന് സമീപം ചെളി നീക്കം ചെയ്യുന്നതിനായി മൂന്നു ലക്ഷം രൂപ അനുവദിച്ചതായി അനൂപ് ജേക്കബ് എംഎൽഎ അറിയിച്ചു. കളമ്പൂക്കാവ് ദേവീക്ഷേത്ര ആചാര അനുഷ്ഠാനങ്ങളുടെ സുഗമമായ നടത്തിപ്പിനായി തൂക്കുപാലം മുതൽ ക്ഷേത്രക്കടവു വരെയുള്ള പുഴയുടെ തീരത്തെ ചെളിയാണ് നീക്കം ചെയ്യുന്നത്.
ഇതു സംബന്ധിച്ച് എംഎൽഎയോട് ക്ഷേത്രം ഭാരവാഹികൾ ആവശ്യമുന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മന്ത്രിക്ക് കത്ത് നൽകിയതിനെത്തുടർന്നാണ് ക്ഷേത്രത്തിനു സമീപം അടിഞ്ഞു കൂടിയ മണലും ചെളിയും നീക്കം ചെയ്യാൻ തുക അനുവദിച്ചത്.