കൂത്താട്ടുകുളം നഗരസഭ : എട്ടു കോടിയുടെ പദ്ധതിക്ക് വികസന സെമിനാറിൽ അംഗീകാരം
1514012
Friday, February 14, 2025 3:35 AM IST
കൂത്താട്ടുകുളം: നഗരസഭയുടെ എട്ടു കോടിയുടെ വാർഷിക പദ്ധതിക്ക് വികസന സെമിനാർ അംഗീകാരം നൽകി. 14-ാം പഞ്ചവത്സര പദ്ധതിയിൽ ഉൾപ്പെടുത്തി 2025-26 സാന്പത്തിക വർഷത്തിൽ 8,51,40,000 രൂപയുടെ കരട് പദ്ധതിക്ക് രൂപം നൽകി നടന്ന വികസന സെമിനാറിൽ ഉയർന്ന നിർദേശങ്ങൾകൂടി ഉൾപ്പെടുത്തിയാണ് അന്തിമ പദ്ധതിക്ക് അംഗീകാരം നൽകുന്നത്തെന്ന് നഗരസഭാധ്യക്ഷ വിജയ ശിവൻ അറിയിച്ചു.
പാർപ്പിടം, ശുചിത്വം, റോഡ് വികസനം, കൃഷി, സ്ത്രീ ശാക്തീകരണം, യുവജനക്ഷേമം, പട്ടികജാതി വികസനം, പട്ടികവർഗ വികസനം എന്നീ പ്രവർത്തനങ്ങൾ കൂടാതെ സംസ്ഥാന സർക്കാരിന്റെ മുൻഗണന പദ്ധതികളായ മാലിന്യ സംസ്കരണം, അതിദാരിദ്ര മുക്ത പ്രവർത്തനം, ഡിജിറ്റൽ സാക്ഷരത എന്നിങ്ങനെ പദ്ധതികൾ തയാറാക്കിയിട്ടുള്ളതാണ്.
തെരുവുനായ ശല്യം പരിഹരിക്കുന്നതിന് എബിസി പദ്ധതിക്ക് രണ്ട് ലക്ഷവും വകയിരുത്തിയിട്ടുണ്ട്. നഗരസഭാധ്യക്ഷ വിജയ ശിവൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.