കോ​ത​മം​ഗ​ലം: കു​ള​ങ്ങാ​ട്ടു​കു​ഴി​യി​ലെ ക​ടു​വ സാ​ന്നി​ധ്യം നാ​ഷ​ണ​ൽ ടൈ​ഗ​ർ ക​ണ്‍​സ​ർ​വേ​ഷ​ൻ അ​ഥോ​റി​റ്റി​യു​ടെ മാ​ന​ദ​ണ്ഡ​പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചു.

കു​ള​ങ്ങാ​ട്ടു​കു​ഴി പ്ര​ദേ​ശ​ത്തി​ന് സ​മീ​പ​ത്താ​യി ക​ണ്ട ക​ടു​വ​യെ കൂ​ട് വെ​ച്ച് പി​ടി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ​യു​ടെ സ​ബ്മി​ഷ​ന് മ​റു​പ​ടി​യാ​യി​ട്ടാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.