നേത്ര-തിമിര ശസ്ത്രക്രിയ പരിശോധനാ ക്യാന്പ് 16ന്
1514007
Friday, February 14, 2025 2:54 AM IST
കോതമംഗലം: റോട്ടറി ക്ലബും കാലടി ശ്രീഭവാനി ഫൗണ്ടേഷനും കുട്ടന്പുഴ പഞ്ചായത്തും സംയുക്തമായി 16ന് സൗജന്യ നേത്ര-തിമിര ശസ്ത്രക്രിയ പരിശോധനാ ക്യാന്പ് നടത്തും. രാവിലെ ഒന്പതിന് കുട്ടന്പുഴ ട്രൈബൽ ഷെൽട്ടറിൽ നടത്തുന്ന ക്യാന്പ് കുട്ടന്പുഴ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ ഉദ്ഘാടനം ചെയ്യും.
ഇടപ്പള്ളി അമൃത ആശുപത്രി വിദഗ്ധ ഡോക്ടമാരടങ്ങുന്ന 18 അംഗ സംഘം ക്യാന്പിന് നേതൃത്വം നൽകും. ക്യാന്പിൽ തെരഞ്ഞെടുക്കപ്പെടുന്ന അർഹരായവർക്ക് അമൃത ആശുപത്രിയിൽ സൗജന്യമായി തിമിര ശസ്ത്രക്രിയ നടത്തും.
മൂന്നു ദിവസത്തേക്ക് താമസ സൗകര്യവും ഭക്ഷണവും ചികിത്സയും തികച്ചും സൗജന്യമായിരിക്കുമെന്ന് കോതമംഗലം റോട്ടറി ക്ലബ് പ്രസിഡന്റ് ബിനു ജോർജ്, സെക്രട്ടറി വിജിത്ത് നങ്ങേലിൽ, ഡയറക്ടേഴ്സ് സാജു ജോസഫ്, കെ.ഐ. ജേക്കബ്, മാത്യു ജോസഫ്, ചേതൻ റോയ് എന്നിവർ അറിയിച്ചു.