‘പാമ്പാക്കുടയിൽ മൊബൈൽ വെറ്ററിനറി ക്ലിനിക് അനുവദിക്കണം’
1514004
Friday, February 14, 2025 2:50 AM IST
പിറവം: പാമ്പാക്കുട ബ്ലോക്കിന് മൊബൈൽ വെറ്ററിനറി ക്ലിനിക്ക് അനുവദിക്കണമെന്ന് സിപിഐ നിയോജക മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പാമ്പാക്കുട ബ്ലോക്കിൽ അഞ്ച് പഞ്ചായത്തും രണ്ട് നഗരസഭകളുമാണുള്ളത്. സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് പുതുതായി 20 മൊബൈൽ വെറ്ററിനറി ക്ലിനിക് കൂടി തുടങ്ങുവാൻ പദ്ധതിയിട്ടിട്ടുണ്ട്.
മൊബൈൽ വെറ്ററിനറി ക്ലിനിക് സേവനം കർഷകർക്ക് ഏറെ പ്രയോജനം ചെയ്യുന്നുണ്ട്. രാത്രികാലങ്ങളിലും സേവനം ലഭ്യമാണ്.
ക്ഷീരോത്പാദനത്തിലും പാമ്പാക്കുട ബ്ലോക്ക് മുന്നിലാണ്. 40 ഓളം അപ്കോസ് സംഘങ്ങളും ബ്ലോക്ക് പ്രദേശത്ത് പ്രവർത്തിക്കുന്നുണ്ട്.
ഇക്കാര്യങ്ങൾ ചുണ്ടിക്കാട്ടി മൃഗസംരക്ഷണ ക്ഷീര വികസന മന്ത്രിക്ക് നിവേദനവും നൽകിയിട്ടുണ്ട്. യോഗത്തിൽ മണ്ഡലം സെക്രട്ടറി ജിൻസൺ വി. പോൾ അധ്യക്ഷത വഹിച്ചു.