ക്രിസ്തുരാജന്റെ തിരുനാൾ കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻസ് സ്കൂളിൽ നടത്തി
1514003
Friday, February 14, 2025 2:50 AM IST
കല്ലൂർക്കാട്: കെസിഎസ്എൽ കോതമംഗലം രൂപത തലത്തിൽ ക്രിസ്തുരാജന്റെ തിരുനാൾ കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തി. കെസിഎസ്എൽ രൂപത ഡയറക്ടർ ഫാ. മാത്യു രാമനാട്ട് കുർബാന അർപ്പിച്ച് സന്ദേശം നൽകി.
സ്കൂൾ മാനേജർ റവ.ഡോ. മാനുവൽ പിച്ചളക്കാട്ട്, അസിസ്റ്റന്റ് മാനേജർ ഫാ. കുര്യൻ കുരീക്കാട്ടിൽ, ചെയർമാൻ ജെം കെ. ജോസ്, രൂപത എക്സിക്യൂട്ടീവംഗം സിസ്റ്റർ എൽസ് റാണി എന്നിവർ ഇതോടനുബന്ധിച്ച് നടന്ന റാലിക്ക് നേതൃത്വം നൽകി.