കബളിപ്പിച്ച് മൊബൈൽ ഫോണുമായി കടന്നുകളഞ്ഞ യുവാവ് പിടിയിൽ
1514002
Friday, February 14, 2025 2:50 AM IST
മൂവാറ്റുപുഴ: അത്യാവശ്യമായി സുഹൃത്തിനെ വിളിക്കാനെന്ന് പറഞ്ഞ് വാങ്ങിയ ശേഷം മൊബൈൽ ഫോണുമായി കടന്നുകളഞ്ഞ യുവാവ് പോലീസ് പിടിയിൽ. വാളകം കുന്നാക്കൽ കണ്ണൂണത്ത് ബൈജോ ബാബുവിനെ (26) യാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴയിൽ പ്രവർത്തിക്കുന്ന മരിയ ചാരിറ്റബിൾ സൊസൈറ്റിയുടെ ഓഫീസിൽ ഇന്നലെ രാവിലെ 11.30 നാണ് സംഭവം.
സുഹൃത്തിനെ വിളിക്കാനെന്ന് പറഞ്ഞ് ഫോണ്‍ വാങ്ങിയ ശേഷം കബളിപ്പിച്ച് കടന്നു കളയുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ കെഎസ്ആർടിസി സ്റ്റാന്‍ഡ് പരിസരത്തുനിന്ന് പ്രതിയെ പിടികൂടി. ഫോണും കണ്ടെടുത്തു. ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ എസ്ഐ കെ.കെ. രാജേഷ്, എഎസ്ഐ വി.എം ജമാൽ, സിപിഒമാരായ രഞ്ജിഷ്, ഫൈസൽ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.