ജ്വാല കലാ സാംസ്കാരിക വേദി നാടകോത്സവത്തിന് തുടക്കമായി
1514001
Friday, February 14, 2025 2:50 AM IST
വാഴക്കുളം: ജ്വാല കലാ സാംസ്കാരിക വേദിയുടെ പ്രഫഷണൽ നാടകോത്സവത്തിന് തുടക്കമായി. ജെയിൻ യൂണിവേഴ്സിറ്റി ഡയറക്ടർ ടോം ജോസഫ് നാടകോത്സവം ഉദ്ഘാടനം ചെയ്തു. ജ്വാല പ്രസിഡന്റ് ഒ.എം. ജോർജ് അധ്യക്ഷത വഹിച്ചു.
കർമല ആശ്രമ ശ്രേഷ്ഠൻ ഫാ. തോമസ് മഞ്ഞക്കുന്നേൽ, ചാവറ ഇന്റർനാഷണൽ അക്കാദമി പ്രിൻസിപ്പൽ ഫാ. ഡിനോ കള്ളിക്കാട്ട്, പൈനാപ്പിൾ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോസ് പെരുന്പിള്ളിക്കുന്നേൽ, ജ്വാല സെക്രട്ടറി ടോമി കല്ലിങ്കൽ, ട്രഷറർ കെ.എം. മാത്യു, പ്രോഗ്രാം കണ്‍വീനർ ജോണി മെതിപ്പാറ തുടങ്ങിയവർ പ്രസംഗിച്ചു.
അന്പലപ്പുഴ അക്ഷര ജ്വാലയുടെ അനന്തരം നാടകം ഉദ്ഘാടന ദിനത്തിൽ അവതരിപ്പിച്ചു. വാഴക്കുളം ചാവറ ഇന്റർനാഷണൽ അക്കാദമി ഓഡിറ്റോറിയത്തിൽ 16 വരെയാണ് നാടകോത്സവം. ഇന്ന് കൊച്ചിൻ ചന്ദ്രകാന്തയുടെ നാടകം - ഉത്തമന്റെ സങ്കീർത്തനം.