മാധ്യമ പ്രവർത്തകനെ കൈയേറ്റം ചെയ്തതായി പരാതി
1514000
Friday, February 14, 2025 2:50 AM IST
പിറവം: പാലച്ചുവടിനടുത്ത് ഇടപ്പള്ളിച്ചിറയിൽ പാറ പൊട്ടിച്ച് നീക്കുന്നതിന്റെ ഫോട്ടോ എടുക്കാനെത്തിയ മാധ്യമപ്രവർത്തകനെ കൈയേറ്റം ചെയ്തതായി പരാതി. പ്രിൻസ് ഡാലിയയെയാണ് പോലീസിന്റെ സാന്നിധ്യത്തിൽ മർദിച്ചതായി പരാതി. പ്രിൻസിനെ പിറവം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്നലെ ഉച്ചയോടെ ഇടപ്പള്ളിച്ചിറ ഇരുവായ്ക്കൽപ്പടിയിൽ സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് പാറ പൊട്ടിക്കുന്നതിന്റെയും മണ്ണ് നീക്കം ചെയ്യുന്നതിന്റെയും ഫോട്ടോ എടുത്തിരുന്നു. ഈ സമയം പിറവം പോലീസും ഇവിടെയുണ്ടായിരുന്നു. പ്രിൻസിന്റെ മുഖത്ത് പരിക്കുണ്ട്. പോലീസ് കേസെടുത്തു.