തിരുനാളും ഇടവകദിനാഘോഷവും
1513999
Friday, February 14, 2025 2:50 AM IST
ആരക്കുഴ: പുരാതന തീർഥാടന കേന്ദ്രമായ ആരക്കുഴ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന ദൈവാലയത്തിൽ ഇടവക മധ്യസ്ഥയായ വിശുദ്ധ കന്യകാമറിയത്തിന്റെയും രക്തസാക്ഷിയായ വിശുദ്ധ സൈമണ്‍ ബർസബായുടെയും തിരുനാളും ഇടവകദിനാഘോഷവും ആരംഭിച്ചു. 18ന് സമാപിക്കുമെന്ന് ആർച്ച് പ്രീസ്റ്റ് ഫാ. സെബാസ്റ്റ്യൻ കണിമറ്റത്തിൽ, സഹവികാരി ഫാ. പോൾസണ്‍ മാറാട്ടിൽ എന്നിവർ അറിയിച്ചു.
ഇന്ന് രാവിലെ 6.30ന് കുർബാന, നൊവേന, വൈകുന്നേരം അഞ്ചിന് കുർബാന, ഇടവകധ്യാനം നാലാം ദിവസം, വചന പ്രഘോഷണം. നാളെ രാവിലെ 6.10ന് കുർബാന, നൊവേന, ഏഴിന് കുർബാന. ഇടവകദിനമായ 16ന് രാവിലെ 6.30നും 9.45നും കുർബാന, വൈകുന്നേരം 4.45ന് കൊടിയേറ്റ് - മാർ ജോർജ് പുന്നക്കോട്ടിൽ, ഇടവക പ്രതിനിധികളുടെ കാഴ്ച സമർപ്പണം, തിരുസ്വരൂപ പ്രതിഷ്ഠ, അഞ്ചിന് കുർബാന, സന്ദേശം, ഇടവക ദിനാഘോഷം.
17ന് രാവിലെ 6.30ന് കുർബാന, നൊവേന, വൈകുന്നേരം അഞ്ചിന് ആഘോഷമായ കുർബാന, സന്ദേശം, തിരുനാൾ പ്രസുദേന്തി വാഴ്ച, 6.30ന് പ്രദക്ഷിണം (ആരക്കുഴ കപ്പേളയിലേക്ക്), എട്ടിന് സമാപനാശീർവാദം, വാദ്യമേളം. 18ന് രാവിലെ 6.30ന് കുർബാന, നൊവേന, വൈകുന്നേരം അഞ്ചിന് ആഘോഷമായ കുർബാന, സന്ദേശം, തിരുനാൾ പ്രസുദേന്തി ഏൽക്കൽ, 6.30ന് പ്രദക്ഷിണം (വിശുദ്ധ അന്തോണീസിന്റെ കപ്പേളയിലേക്ക്), എട്ടിന് സമാപനാശീർവാദം.