ലൈഫ് പദ്ധതി: ആക്ഷൻ കമ്മിറ്റി സമരത്തിലേക്ക്
1513997
Friday, February 14, 2025 2:50 AM IST
ആലുവ: ഭൂരഹിത-ഭവനരഹിതർക്ക് പുറമ്പോക്ക് ഭൂമി കണ്ടെത്തി ഫ്ലാറ്റുകൾ നിർമിച്ചു നൽകുമെന്ന വാഗ്ദാനം നടപ്പാക്കാത്ത ചൂർണിക്കര ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ വഞ്ചനാപരമായ നിലപാടുകൾക്കെതിരെ ശക്തമായ സമരമാരംഭിക്കുമെന്ന് ആക്ഷൻ കൗൺസിലും ലൈഫ് കോ-ഓർഡിനേഷൻ കമ്മിറ്റിയും അറിയിച്ചു.
20ന് രാവിലെ 10 മുതൽ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ ലൈഫ് മിഷൻ ഭൂരഹിത ലിസ്റ്റിലുള്ള അപേക്ഷകരും സ്ത്രീകൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളും ജനകീയ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ആക്ഷൻ കൗൺസിൽ കൺവീനർ പി. നാരായണൻകുട്ടിയും ലൈഫ് കോ-ഓർഡിനേഷൻ കമ്മിറ്റി കൺവീനർ മുഹമ്മദ് അസ്ഹറും അറിയിച്ചു.